അമേരിക്ക : അമേരിക്കയിലെ പ്രമുഖ കത്തോലിക്കാ സർവകലാശാലയായ നോട്രഡാമിൽ ഗർഭച്ഛിദ്ര അനുകൂല നിലപാടുള്ള പ്രൊഫസറെ നേതൃസ്ഥാനത്തേക്ക് നിയമിക്കാനുള്ള നീക്കം പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചു. ‘ലിയു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏഷ്യ ആൻഡ് ഏഷ്യൻ സ്റ്റഡീസിന്റെ’ പുതിയ ഡയറക്ടറായി നിശ്ചയിച്ചിരുന്ന അസോസിയേറ്റ് പ്രൊഫസർ സൂസൻ ഓസ്റ്റർമാൻ ആണ് സ്ഥാനമേറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയത്. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുകയും പ്രോ-ലൈഫ് പ്രസ്ഥാനങ്ങളെ വിമർശിക്കുകയും ചെയ്യുന്ന ഒരാളെ കത്തോലിക്കാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിക്കുന്നത് ഉചിതമല്ലെന്ന വിശ്വാസികളുടെയും സഭാ അധികൃതരുടെയും ശക്തമായ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിൽ.
പ്രാദേശിക രൂപതാ ബിഷപ്പ് കെവിൻ റോഡ്സ് ഈ നിയമനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അക്കാദമിക് സ്വാതന്ത്ര്യത്തേക്കാൾ ഉപരി ഒരു കത്തോലിക്കാ സർവകലാശാലയുടെ ദൗത്യവും വിശ്വാസവും മുറുകെ പിടിക്കേണ്ടത് നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സൂസൻ ഓസ്റ്റർമാന്റെ പിന്മാറ്റത്തെ സ്വാഗതം ചെയ്ത ബിഷപ്പ് നോട്രഡാം യൂണിവേഴ്സിറ്റിയോടുള്ള സ്നേഹത്താൽ ഈ നിയമനത്തെ എതിർത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

Comments are closed.