സെപ്റ്റംബർ 1-2 തീയതികളിൽ പ്രധാനമന്ത്രി കേരളത്തിലും കർണ്ണാടകയിലും സന്ദർശനം നടത്തും
ന്യൂഡൽഹി:കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 1-2 തീയതികളിൽ കർണാടകയും കേരളവും സന്ദർശിക്കും, മംഗലാപുരത്ത് ഏകദേശം 3,800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
സെപ്തംബർ ഒന്നിന് വൈകുന്നേരം 6 മണിക്ക് കൊച്ചിൻ എയർപോർട്ടിന് സമീപമുള്ള കാലടി ഗ്രാമത്തിൽ ശങ്കരാചാര്യരുടെ വിശുദ്ധ ജന്മസ്ഥലമായ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.
സെപ്റ്റംബർ 2ന് രാവിലെ 9.30ന് കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ പ്രധാനമന്ത്രി ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 1.30ന് പ്രധാനമന്ത്രി മംഗളൂരുവിൽ 3,800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
