പുരോഹിതനും സഹോദരിയും വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഫ്ലോറിഡ : ഫ്‌ളോറിഡയിലെ പാം ബേയിൽ നടന്ന വെടിവെപ്പിൽ ഒർലാൻഡോ രൂപതയിൽ നിന്ന് വിരമിച്ച കത്തോലിക്കാ പുരോഹിതനും സഹോദരിയും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഫാദർ റോബർട്ട് ഹോഫ്‌നറെയും സഹോദരി സാലി ഹോഫ്‌നറെയും ആണ് ഫ്ലോറിഡയിലെ പാം ബേയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൗരോഹിത്യത്തിൻ്റെ 50 വർഷം പിന്നിട്ട പുരോഹിതനാണ് അദ്ദേഹം. 24 വയസുള്ള യുവവാണ് അക്രമണത്തിന് പിന്നിൽ. എന്നാൽ അക്രമണത്തിന്റെ കാരണം വ്യക്തമല്ല. നാല് പേരുടെയും ദാരുണമായ കൊലപാതകത്തിൽ ബിഷപ്പ് ജോൺ നൂനൻ അനുശോചനം രേഖപ്പെടുത്തി.
