ലോസ് ഏഞ്ചൽസ്: ക്രൈസ്തവ ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുന്ന ഇറ്റ്സ് നോട്ട് ലൈക് ദാറ്റ് എന്ന ഷോയുടെ പ്രീമിയർ ശ്രദ്ധേയമാകുന്നു. ആത്മീയ നേതാക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും ഏകാന്തതയുമാണ് ഇതിന്റെ ഇതിവൃത്തം. വിഖ്യാത നടൻ സ്കോട്ട് ഫോളി പാസ്റ്ററുടെ വേഷത്തിലെത്തുന്ന ഈ പരമ്പര വത്തിക്കാൻ ഉൾപ്പെടെയുള്ള ക്രൈസ്തവ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
സഭയെ നയിക്കുന്നവർക്കും സാധാരണ മനുഷ്യരെപ്പോലെ തകർച്ചകൾ ഉണ്ടാകാമെന്നും അവരെ മനസ്സിലാക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും ഷോ ഓർമ്മിപ്പിക്കുന്നു. ഹോളിവുഡിലെ സ്റ്റീരിയോടൈപ്പുകളെ തകർക്കുന്ന ഒരു മികച്ച സൃഷ്ടിയായാണ് ഇതിനെ നിരൂപകർ വിലയിരുത്തുന്നത്. സാധാരണയായി ഹോളിവുഡ് സിനിമകൾ ക്രിസ്ത്യാനികളെ ഒന്നുകിൽ കപടനാട്യക്കാരായോ അല്ലെങ്കിൽ തികഞ്ഞ വിശുദ്ധരായോ ആണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ ജീസസ് റെവല്യൂഷൻ സംവിധായകൻ ജോൺ ഇർവിൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ഷോ ക്രിസ്ത്യാനികളുടെ യഥാർത്ഥ പോരാട്ടങ്ങളെയും മാനുഷിക വികാരങ്ങളെയും ആദരവോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു.

Comments are closed.