കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത് ബോംബാക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ് ; ഒരാൾ കീഴടങ്ങിയതായി റിപ്പോർട്ട്
തീവ്രവാദ സ്വഭാവമുള്ള സ്ഫോടനം
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. 2000-ത്തിലധികം പേര്‍ പങ്കെടുത്തിരുന്നു, മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഒരു സ്ത്രീ കൊല്ലപ്പെട്ടു.സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 36 പേരാണ്. ഇതില്‍ 18 പേരും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.
ഓഡിറ്റോറിയത്തിന്റെ മധ്യഭാഗത്താണ് രണ്ട് സ്ഫോടനവും നടന്നത്. പ്രാർത്ഥന തുടങ്ങുന്ന സമയമായിരുന്നു. ഓഡിറ്റോറിയത്തിന്റെ മുകൾഭാഗത്ത് വരെ പുകയെത്തി. അതിനാൽ ആണ് രണ്ട് സ്ഫോടനങ്ങൾ എന്ന നിഗമനത്തിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിശദമായ പരിശോധന നടത്തുന്നുണ്ട്. കേന്ദ്ര ഏജൻസിയും എത്തിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തും. കളമശ്ശേരി സംഭവം അതീവ ഗൗരവകരമായ പ്രശ്‌നമായാണ് കാണേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബാഗ് പരിശോധനയ്ക്കിടെ സംശയാപസ്പദമായ നിലയിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ കളമശേരിയിലേത് ബോംബ് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട പരുമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയിൽ പെരുന്നാൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലിയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.