പാലസ്തീൻ : കേരളത്തില്‍ നിന്നുള്ള പലസ്തീന്‍, ഇസ്രയേല്‍ നാടുകളിലേക്കുള്ള തീര്‍ത്ഥാടന യാത്ര പുനരാരംഭിച്ചു. യുദ്ധത്തെ തുടര്‍ന്നായിരുന്നു യാത്രകള്‍ നിര്‍ത്തിവച്ചത്. ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികള്‍ എത്തുന്നത്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നേരിട്ട് ഇസ്രായേല്‍, പാലസ്തീന്‍ എന്നിവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പാക്കേജുകള്‍ ആരംഭിച്ചത്.
