കണമല : ദി പെന്തകോസ്ത് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ താലന്ത് പരിശോധനയും, വാർഷിക സമ്മേളനവും ജനുവരി 27 – ശനിയാഴ്ച രാവിലെ 10 – മണി മുതൽ കണമല കൺവൻഷൻ ഗൗണ്ടിൽ നടക്കും. ഏഴു വിഷയങ്ങളിലാണ് മത്സരം നടക്കുന്നത്. സംഗീതം, സമൂഹഗാനം, സംഗീതം കരോക്കെ, പ്രസംഗം, ആക്ഷൻ സോങ്, ചെറുകഥ രചന, ചിത്രരചന എന്നിവ ആയിരിക്കും മത്സര ഇനങ്ങൾ.
സൺഡേ സ്കൂൾ ബോർഡിൽ പാസ്റ്റർ T P ജോൺ റാന്നി ഡയറക്ടർ, പാസ്റ്റർ ശലോമോൻ പൊൻകുന്നം സെക്രട്ടറി, പാസ്റ്റർ V J മാത്യു മുട്ടപ്പള്ളി, ബ്രദർ കൊച്ചുമോൻ തുലപ്പള്ളി, സിസ്റ്റർ സോണിയ ജോസഫ് മൂക്കട എന്നിവർ മെമ്പർമാരായി പ്രവർത്തിക്കുന്നു. ഒന്ന് മുതൽ പത്തു വരെയുള്ള സൺഡേ സ്കൂൾ പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കും, താലന്ത് പരിശോധനയിൽ വിജയികൾ ആകുന്നവർക്കും, അതോടൊപ്പം എല്ലാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകുന്നതിന് ബോർഡ് തീരുമാനിച്ചിരിക്കുന്നു.
ബോർഡിന് വേണ്ടി പാസ്റ്റർ T P ജോൺ റാന്നി
