Ultimate magazine theme for WordPress.

അടുത്ത യുവജനസമ്മേളനം ദക്ഷിണ കൊറിയയിൽ

വത്തിക്കാൻ :2027-ൽ നടക്കുവാനിരിക്കുന്ന അടുത്ത ലോകായുവജനദിനാഘോഷം തെക്കൻ കൊറിയയുടെ തലസ്ഥാനമായ സോൾ നഗരത്തിൽ നടക്കുമെന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു. പോർച്ചുഗലിലെ ലിസ്ബണിൽ ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച ലോകായുവജനദിനത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 6 ഞായറാഴ്ച വിശുദ്ധ ആരാധനയുടെ അവസാനമാണ് അടുത്ത ലോകായുവജനദിനത്തിലേക്ക് പാപ്പാ ഏവരെയും ക്ഷണിച്ചത്.1995-ൽ ഫിലിപ്പീൻസിൽ വച്ച് നടന്ന ലോകായുവജനദിനാഘോഷത്തിന് ശേഷം ഇതാദ്യമായാണ് ഏഷ്യയിൽ കത്തോലിക്കാ യുവജനങ്ങൾ ഒരുമിച്ച് കൂടുവാൻ പോകുന്നത്. ഏഷ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്കാ യുവജനത്തിനും, കത്തോലിക്കാ സഭയ്ക്കും തങ്ങളുടെ വിശ്വാസജീവിതസാക്ഷ്യത്തിന് ഒരു വേദികൂടിയാകും സോളിൽ നടക്കുവാൻ പോകുന്ന ലോകായുവജനദിനാഘോഷം.

Sharjah city AG