ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം വിതരണം ചെയ്തു
ന്യൂഡൽഹി: ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം വിതരണം ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നിന് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. വിവിധവിഭാഗങ്ങളിലായി 51 പേരാണ് അവാർഡുകൾക്ക് അർഹരായത് .
കൊല്ലം കുരീപ്പള്ളി പണിക്കാശ്ശേരി ജോയിസ് ഭവനിൽ സൂസൻ ചാക്കോ കോട്ടയം കിടങ്ങൂർ സൗത്ത് വൈക്കത്തുശ്ശേരിയിൽ വി.എസ്. ഷീലാറാണി എന്നിവരാണ് കേരളത്തിൽനിന്ന് പുരസ്കാരത്തിന് അർഹരായത്. കോവിഡ് കാരണം കഴിഞ്ഞതവണ ഓൺലൈനിലാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് സർക്കാർ നഴ്സിങ് സ്കൂളിൽ അധ്യാപികയാണ് സൂസൻ, ജോയ് കോശിയാണ് ഭർത്താവ്. മക്കൾ: ഫെബീൻ കെ.ജോയ്, ജോയൽ കെ. ജോയ്, ജെമിൻ സൂസൻ ജോയ്.കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിലെയും കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെയും പാലിയേറ്റീവ് നഴ്സ് വി.എസ്. ഷീലാറാണി.
