ശുശ്രൂഷക സമ്മേളനം നടന്നു
കൊട്ടാരക്കര : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൊട്ടാരക്കര സോണിന്റെ ശുശ്രൂഷക സമ്മേളനം കൊട്ടാരക്കര ടൗൺ സഭയിൽ വെച്ച് നടന്നു. കൊട്ടാരക്കര, കൊട്ടാരക്കര സൗത്ത്, കൊട്ടാരക്കര നോർത്ത്, പത്തനാപുരം, പുനലൂർ, ഇടമൺ, തെന്മല, അഞ്ചൽ, അടൂർ നോർത്ത്, അടൂർ സൗത്ത്, അടൂർ ടൗൺ, കൊല്ലം എന്നീ സെന്ററുകളിലെ കർത്തൃശുശ്രൂഷകന്മാർ പങ്കെടുത്തു.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ സി സി തോമസ് മുഖ്യ സന്ദേശം അറിയിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു, സ്റ്റേറ്റ് കൌൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്, ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മാറ്റത്തുകാല എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് കൌൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സംകുട്ടി മാത്യു സ്വാഗത പ്രസംഗം നടത്തി. കൌൺസിൽ അംഗങ്ങൾ പാസ്റ്റർമാരായ ജോൺസൻ ഡാനിയേൽ, ബാബു ചെറിയൻ, ബെൻസ് എബ്രഹാം, തോമസ്കുട്ടി എബ്രഹാം, ക്രെഡെൻഷ്യൽ ഡയറക്ടർ പാസ്റ്റർ ഷൈജു തോമസ് ഞാറയ്‌ക്കൽ, പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ ലൈജു നൈനാൻ, കൗൺസിലിങ് ഡയറക്ടർ പാസ്റ്റർ എബി റ്റി ജോയി , വൈപിഇ പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ്, വൈപിഇ വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബി, പാസ്റ്റർ എ റ്റി ജോസഫ്, എം ജോൺസൻ എന്നിവർ സന്നിഹിതരായിരുന്നു
