മാരാമൺ: പമ്പാനദീതടത്തെ ഒരാഴ്ചയായി വചന പ്രഘോഷണത്തിൽ സമ്പന്നമാക്കിയ 130-ാമത് മാരാമൺ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. ഉച്ചയ്ക്കുശേഷം മൂന്നിന് സമാപന സമ്മേളനത്തിൽ മാർത്തോമാസഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത മുഖ്യ സന്ദേശം നൽകി.
മാർത്തോമാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ. രാജ്കുമാർ രാമചന്ദ്രൻ മുഖ്യസന്ദേശം നൽകി
