മലയാളി പുരോഹിതനെയും ബന്ധുവിനെയും തട്ടി കൊണ്ടുപോയി
ബെംഗളൂരു: മലയാളിയായ പുരോഹിതനെയും ബന്ധുവിനെയും അജ്ഞാത സംഘം തട്ടി കൊണ്ട് പോയി പണം കവർന്നു. വെള്ളരിക്കുണ്ട് സ്വദേശി ഫാദർ ഡോമനിക്, ബന്ധു ടോമി ഐസക് എന്നിവരാണ് ഇന്നലെ കവർച്ചയ്ക്കിരയായത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന 40000 രൂപ അക്രമികൾ തട്ടിയെടുത്തു. മറ്റൊരു വാഹനത്തിൽ മണിക്കൂറുകളോളം കൊണ്ടു പോയ ശേഷം പണം തട്ടിയെടുത്ത് ഇവരെ ഹസന് സമീപം റോഡിൽ ഇറക്കി വിടുകയായിരുന്നു. ഇവരുടെ വാഹനവും അവിടെ തന്നെ ഉപേക്ഷിച്ചു. ഹാസന് സമീപമുള്ള ഹിരിസാവെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മൈസൂരിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് നാട്ടിലേക്ക് വരുന്നതിനിടെയാണ് ഇത് നടന്നത്.
