Ultimate magazine theme for WordPress.

മഹാരാജാവിന്റെ വിളംബര സന്ദേശം ഇനിയും തന്നിലൂടെയില്ല

വളരെ വേദനിപ്പിക്കുന്ന വാർത്തയാണ് ഇന്ന് ഞെട്ടലോടെ കേട്ടത്. രണ്ട് ദിവസം മുമ്പ് വാട്സാപ്പിൽ വോയിസ് അയച്ചു. ഇടയ്ക്കിടയ്ക്ക് വോയിസ് അയച്ച് പരസ്പരം വളരെ അടുത്ത ബന്ധം വളർത്തിയ പ്രിയ സഹോദരൻ, പലതവണ ഒരുമിച്ചുള്ള ശുശ്രൂഷകൾക്ക് അവസരങ്ങൾ ഒരുക്കി കൊടുത്തു.ആദ്യമായി ഞാൻ കാണുന്നത് ചില വർഷങ്ങൾക്ക് മുമ്പ് ഞാനും ഉണ്ണികൃഷ്ണനും പ്രിൻസ് നിലമ്പൂരും ഒരുമിച്ച് ഒരു പരസ്യ യോഗത്തിൽ വച്ച് . അന്ന് വിശ്വാസത്തിന്റെ ചുവടുകൾ മുന്നോട്ടുവച്ചിരുന്ന സമയങ്ങൾ ആയിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം
ആദ്യമായി ക്രിസ്ത്യൻ ലൈവിൽ അദ്ദേഹത്തിന് അനുഭവം പറയാൻ അവസരം ഒരുക്കി
അദ്ദേഹം വന്ന പാരമ്പര്യ അനുഭവങ്ങളിൽ നിന്ന് ഉള്ള എന്റെ സുഹൃത്തുക്കളുടെ അടുത്ത് അദ്ദേഹത്തെ കൊണ്ട് പരിചയപ്പെടുത്താൻ എന്റെ നാട്ടിലും ഭവനത്തിലും ഒരുമിച്ച് പോയി
അവരോട് തന്റെ അനുഭവങ്ങൾ പങ്കുവെച്ചു അങ്ങനെ സൗഹൃദങ്ങൾ നീണ്ടു നിന്നു . ഒരുമിച്ച് ഉള്ള യാത്രകൾ, പരസ്യയോഗങ്ങൾ, കേരള യാത്രയിലെ വേദി, സെന്റെർ കൺവെൻഷനിൽ ആദ്യമായി കൺവൻഷൻ വേദി, സഭയിലെയും ഭവനങ്ങളിലെയും ശുശ്രൂഷകൾ അങ്ങനെ നിരവധി കൂട്ടായ്മകൾ ഒരുക്കി.
ക്രിസ്തുവിനെ കണ്ടുമുട്ടിയ ശേഷം
ഏകാന്ത ജീവിതത്തിന്റെ അനുഭവത്തിൽ പല പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടും ഉണ്ടായിരുന്നെങ്കിലും ഒറ്റപ്പെടാതെ പിന്നീട് ഒരുപാട് സൗഹൃദങ്ങൾ ഒരുപാട് സ്നേഹിതന്മാർ ഒരുപാട് ദൈവമക്കൾ …….. എല്ലാവരോടും സൗഹൃദം പുലർത്തുന്ന സ്വഭാവം. ഉണ്ണികൃഷ്ണന് വലിയ ആഗ്രഹമായിരുന്നു കൂടെ നിന്ന് ദൈവദാസന്മാരുടെ ഫോട്ടോ എടുക്കുക ഹസ്തദാനം ചെയ്യുക എന്നുള്ളത്.അദ്ദേഹം ഒറ്റയ്ക്കല്ല എന്നുള്ള ഒരു ചിന്ത മാറ്റിയെടുത്തു.
സ്വകാര്യ ദുഃഖങ്ങൾ പങ്കുവെക്കുന്ന അനുഭവങ്ങൾ .അമ്മ, ഭാര്യ, മകൻ അവരെപ്പറ്റിയുള്ള വിചാരങ്ങൾ …. .
ഒരുപാട് പ്രവർത്തിക്കണമെന്നും വളരണം എന്നും ആഗ്രഹിച്ചു. പിന്നിട്ട്
വേദികൾ പലരും കൊടുത്തു കൈതാങ്ങി . വേദി നോക്കി നിൽക്കാതെ തെരുവിലേക്ക് നോക്കി , സുവിശേഷത്തിനു വേണ്ടി വാഹനം ആഗ്രഹിച്ചു ദൈവം എല്ലാം ഒരുക്കിക്കൊടുത്തു.
ആത്മീയ അപജയങ്ങളെ പറ്റിയുള്ള തന്റെ ദുഃഖഭാരവും ഒറ്റപ്പെടലും പലപ്പോഴും ഷെയർ ചെയ്യുമായിരുന്നു അപ്പോഴും നിറഞ്ഞ പ്രത്യാശയുണ്ടായിരുന്നു ഒരുപക്ഷെങ്കിൽ ദീർഘ മുന്നോട്ടുള്ള യാത്രയിൽ അതൊക്കെ കണ്ട് മനസ്സ് മടിക്കുന്നതിനു മുമ്പ് തീ പോലെ കത്തി നിന്ന സമയം തമ്പുരാൻ വിളിച്ചത് ഭാഗ്യമായി കരുതുന്നു.
അവസാനമായി ഏഴാം തീയതി നടക്കുന്ന മഹാരാജാവിന്റെ വിളംബര ശുശ്രൂഷയിൽ ശുശ്രൂഷിക്കുവാൻ വാക്ക് തന്ന് ഒരുമിച്ച് കാണാം എന്ന് പരസ്പരം പറഞ്ഞു പിന്നീട് കേട്ടത് ഈ വാർത്തയാണ്.പൊയ്ക്കൊള്ളുക ഉണ്ണികൃഷ്ണ കാലാവസാനത്തിങ്കൽ ഓഹരിപ്പാൻ എഴുന്നേറ്റ് വരുക.
ഒന്നുകിൽ ഒരുമിച്ച് കർത്താവ് താൻ ഗംഭീര നാദം അല്ലെങ്കിൽ ഞങ്ങൾ കേൾക്കും ദൈവത്തിന്റെ കാഹളം . അതുവരെ ഞങ്ങൾ തുടരും മുന്നോട്ട് ….
ക്രിസ്തുവിൽ
സഹോദരൻ
ലിജോ ജോസഫ്

Sharjah city AG