ഫ്രാൻസ് : തടവുകാർക്കിടയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ ചരിത്രപരമായ നേട്ടം കൈവരിച്ച് പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണൽ. ജയിലുകളിൽ നടപ്പിലാക്കുന്ന ‘ദി പ്രിസണേഴ്സ് ജേർണി’ എന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവരുടെ എണ്ണം പത്തുലക്ഷം (1 Million) പിന്നിട്ടതായി സംഘടന അറിയിച്ചു.
മർക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി എട്ട് ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ് ഈ കോഴ്സ്. 2014-ൽ ആരംഭിച്ച ഈ പദ്ധതി നിലവിൽ ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം ജയിലുകളിൽ സജീവമാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അവരുടെ മാതൃഭാഷയിലുള്ള ബൈബിൾ സൗജന്യമായി നൽകുന്നുണ്ട്. ഇതിൽ 70 ശതമാനത്തോളം പേരും പിന്നീട് മറ്റ് ആത്മീയ പഠനങ്ങളിലേക്ക് തിരിയുന്നതായും സംഘടന വ്യക്തമാക്കുന്നു.
ഇതൊരു വെറും സംഖ്യയല്ലെന്നും കഠിനമായ സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ യേശുക്രിസ്തുവിലൂടെ ഉണ്ടായ മാറ്റത്തിന്റെ തെളിവാണെന്നും പ്രിസൺ ഫെലോഷിപ്പ് സിഇഒ ആൻഡ്രൂ കോർലി പറഞ്ഞു. ഈ കോഴ്സ് തടവുകാരിൽ അക്രമവാസന കുറയ്ക്കാനും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനും സഹായിക്കുന്നതായി ഹെഡ്‌ലൈൻ പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.

Comments are closed.