ജെറുസലേം: വിശുദ്ധ നാട്ടില്‍ നടക്കുന്ന യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ചും പ്രാര്‍ത്ഥന യാചിച്ചും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഇസ്രായേലി കുടുംബങ്ങൾക്കും പാലസ്തീനികൾക്കും നേരിടേണ്ടിവരുന്ന ദുരന്തങ്ങള്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും ഗാസയിൽ നിന്ന് തുടങ്ങിയ ഓപ്പറേഷനും ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണവും സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോയെന്നും കര്‍ദ്ദിനാള്‍ പിസബെല്ല പറഞ്ഞു.
