Ultimate magazine theme for WordPress.

അന്തരിച്ച മുൻ ലോക് സഭാംഗവും ചലച്ചിത്ര താരവുമായ ഇന്നസെന്റ് യാത്രാമൊഴി നൽകി കേരളം

ഇരിങ്ങാലക്കുട : അന്തരിച്ച മുൻ ലോക് സഭാംഗവും , ചലച്ചിത്ര താരവുമായ ഇന്നസെന്റ് യാത്രാമൊഴി നൽകി കേരളം. സംസ്കാരം പൂർണ്ണ ഔദോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടന്നു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിക്കെ കഴിഞ്ഞ ഞയറാഴ്ച്ച ആണ് മരണമടഞ്ഞത് . അർബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്. തന്റെ കാൻസർ അനുഭവങ്ങൾ പറയുന്ന \’കാന്‍സര്‍ വാര്‍ഡിലെ ചിരി\’ എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.

Sharjah city AG