കുവൈറ്റ് : കെ.റ്റി.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 ന് കുവൈറ്റ് എൻ.ഇ.സി.കെ ചർച്ചിൽ ടാലന്റ് ടെസ്റ്റ് നടക്കും. റവ. ഇമ്മാനുവേൽ ഗരീബ് ഉത്ഘാടനം നിർവഹിക്കും.
സമൂഹഗാനം, ഏകാംഗസംഗീതം, വാദ്യ സംഗീതം, പ്രസംഗം, ചിത്രരചന, ബൈബിൾ ക്വിസ്, ഉപന്യാസം, വീഡിയോ ന്യൂസ് ബുള്ളറ്റിൻ, ഫോട്ടോഗ്രാഫി തുടങ്ങിയ വ്യത്യസ്ഥ മത്സരങ്ങൾ സംഘടിപ്പിക്കും. അജോഷ് മാത്യു, ഷിബു വി. സാം എന്നിവർ നേതൃത്വം നൽകും.
