കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യയിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. വയോജനങ്ങളുടെ കൂടിവരവിനും മാനസികോല്ലാസത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്.
റവ. ഫാ. ജേക്കബ് മാവുങ്കൽ ഉദ്‌ഘാടനം നിർവഹിച്ചു. ജെയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. കൂട്ടായ്മയോനുബന്ധിച്ചു നടത്തപ്പെട്ട ബോധവൽക്കരണ സെമിനാറിന് സജോ ജോയി നേതൃത്വം നൽകി.

Comments are closed.