ഇസ്രയേല്‍-ഹമാസ് യുദ്ധം കടുക്കുകയാണ്. യുദ്ധത്തില്‍ മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി ഇസ്രയേല്‍. യുദ്ധത്തിന് ഇസ്രയേലിന് സഹായം നല്‍കാന്‍ അമേരിക്കയും രംഗത്ത് വന്നു. യുദ്ധക്കപ്പലുകള്‍ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് യുഎസ്.കൂടുതല്‍ ആയുധങ്ങളും ഇസ്രയേലിന്
കൈമാറിയിട്ടുണ്ട്.
യുദ്ധത്തില്‍ ഇന്ത്യ നിലപാട് പ്രഖ്യാപിച്ചത് ഇസ്രയേലിനൊപ്പമെന്നാണ്. ഇസ്രയേലും ഇന്ത്യയും തമ്മില്‍ ശക്തമായ ഒരു നയതന്ത്ര ബന്ധമുണ്ട്. എന്നാല്‍ ഈ ബന്ധം മണിപ്പൂരുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നതാണ്. മണിപ്പൂരിലെ കുക്കി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജൂത വിഭാഗം തന്നെയാണ്.
