Ultimate magazine theme for WordPress.

ഷിഫ ആശുപത്രിയില്‍ വീണത് ഹമാസിന്റെ റോക്കറ്റ് ഗ്രനേഡെന്ന് ഇസ്രയേല്‍ സൈന്യം

 

 

ജെറുസലേം: ഗാസയിലെ ഷിഫ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇസ്രയേല്‍. ഹമാസ് ഭീകരര്‍ അബദ്ധത്തില്‍ നടത്തിയതാണ് ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രയേലിന്റെ ഐഡിഎഫ് സൈനികരെ ലക്ഷ്യമിട്ട് പ്രയോഗിച്ച റോക്കറ്റ് ഗ്രനേഡ് ലക്ഷ്യം തെറ്റി ആശുപത്രിയിലേക്ക് പതിച്ചതാണെന്ന് ഐഡിഎഫിന്റെ അറബിക് വക്താവ് അവിചയ് അദ്രായി എക്സില്‍ എഴുതിയ പോസ്റ്റില്‍ പറഞ്ഞു.’ഐഡിഎഫിന്റെ പ്രവര്‍ത്തന സംവിധാനങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത്, ഗാസ സിറ്റിയിലെ അല്‍-ഷിഫ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന ഐഡിഎഫ് സേനയെ ലക്ഷ്യമിട്ട് ഇന്ന് രാവിലെ ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിട്ടുവെന്നാണ്. ഗാസ മുനമ്പിലെ ഭീകര സംഘടനകളാണ് ആശുപത്രിയിലുണ്ടായ മിസൈല്‍ ആക്രമണത്തിന് ഉത്തരവാദികള്‍,’ അദ്രായി പറഞ്ഞു. അതേസമയം ഗാസയിലെ പൗരന്മാരെ സംരക്ഷിക്കാന്‍ തന്റെ രാജ്യം എല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍ അവരെ സുരക്ഷിത മേഖലകളിലേക്ക് പോകുന്നതില്‍ നിന്ന് ഹമാസ് തടയുകയാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. സാധാരണക്കാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG