Ultimate magazine theme for WordPress.

ഐപിസി റാന്നി ഈസ്റ്റ് സെൻറർ കൺവെൻഷൻ ഇന്ന് ആരംഭിക്കും

 

 

റാന്നി: ഐപിസി റാന്നി ഈസ്റ്റ് സെൻറർ 99-ാമത് കൺവെൻഷൻ നവംബർ 22 ഇന്നു മുതൽ 26 വരെ ഐപിസി ടൗൺ ചർച്ച് റാന്നിയിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാസ്റ്റർ സി.സി. എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ കെ.സി തോമസ്, ഡാനിയൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ തോമസ് ഫിലിപ്പ്, ഫെയ്ത്ത് ബ്ലെസൻ പള്ളിപ്പാട്, വർക്കി എബ്രഹാം കച്ചാണത്ത്, സാം മാത്യു, ജോൺസൺ കുണ്ടറ, സിസ്റ്റർ സ്റ്റാർല ലുക്ക് എന്നിവർ പ്രസംഗിക്കും. രാത്രി യോഗങ്ങൾ വൈകിട്ട് 6 മുതലും, പകൽ യോഗങ്ങൾ രാവിലെ 10 മുതലും ആരംഭിക്കും. ഞായർ രാവിലെ എട്ടു മുതൽ സംയുക്ത ആരാധന മാർത്തോമ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.

Sharjah city AG
Leave A Reply

Your email address will not be published.