ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ നാലാമത് വാർഷിക സമ്മേളനം നടന്നു
ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ നാലാമത് വാർഷിക യോഗം ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു. കൊച്ചുമോൻ അന്താര്യത്ത് സ്വാഗതം ആശംസിച്ചു. പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് യോഗം ഉത്ഘാടനം ചെയ്തു. പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ വീയപുരം ജോർജ്കുട്ടി, പാസ്റ്റർ ഡീസൻ, ഷിബു മുള്ളംകാട്ടിൽ എന്നിവർ പ്രഭാഷണം നടത്തുകയും തോന്നയ്ക്കൽ പുരസ്കാരം റവ. ജോർജ് മാത്യു പുതുപ്പള്ളി ഏറ്റുവാങ്ങുകയും ചെയ്തു. ഡോ. റോയി ബി. കുരുവിള ‘സൗഖ്യത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ബ്രദർ ആന്റോ അലക്സ് നന്ദിയറിയിച്ചു.
