പാസ്റ്റർ പ്രവീൺ പ്രചോദന*
ആത്മധൈര്യത്തോടെ പ്രസംഗിക്കുന്നത് ജീവിതത്തിൽ ഭവിക്കുന്നില്ല എന്നു തോന്നിയാലും അതിനെ വിട്ടുകളയാതെ മുറുകെ പിടിക്കുന്നതിലാണ് വിജയം ഒളിഞ്ഞിരിക്കുന്നത്.പ്രണവേദനയിലും പ്രാണപ്രീയനായ യേശു പറയുന്നത് : ദൈവത്തിന്റെ ദയയും സത്യവും നിത്യം പരിപാലിക്കും, അവൻ എന്നെ മരണത്തിനു വിട്ടുകൊടുക്കയില്ല. സത്യമായി ഇത് നമുക്കുവേണ്ടിയുള്ള അപേക്ഷയാണ്. ” നിന്റെ കരുണ എനിക്കു അടച്ചുകളയുകയില്ല (അടച്ചുകളയരുതേ)”.
തല നിവർത്തുവാൻ കഴിയാതെ വഹിപ്പാൻ കഴിയുന്നതിലും അധികമായി, സങ്കീർത്തനഭാഷയിൽ സംഖ്യയില്ലാത്ത അനർത്ഥങ്ങൾ,അകൃത്യങ്ങൾ അവ തലയിലെ രോമങ്ങളെക്കാളും അധികമെന്നാണ്. ആകെ അവശതയിലും, ബലം ചോർന്നു പോകുന്നതു പോലൊരു അവസ്ഥ. എല്ലാം നമ്മുടെ കർത്താവിൽ ചുമത്തപ്പെട്ടതാണ്. (യെശ 53:6,12, 2കൊരി 5:21,യോഹ 1:29).ഈ അവസ്ഥയിൽ ദൈവത്തോട് സഹായം അപേക്ഷിക്കുന്നതും, വിടുവിപ്പാൻ ഇഷ്ടം തോന്നണമെന്നുമുള്ള പുത്രന്റെ പ്രാർത്ഥന ശ്രെദ്ധേയമാണ്.
• സാഹിപ്പൻ കഴിയുന്നതിലും അധികഠിനമായ വേദനയിലും താഴ്മയായി പ്രാർത്ഥിക്കുന്നു.
• പാനപാത്രം നീങ്ങണമെന്നല്ല അത് സ്വീകരിക്കാനുള്ള പ്രാപ്തി നൽകണം.
• ജീവഹാനി വരുത്താനും, അനർത്ഥത്തിൽ സന്തോഷിക്കുവാനും ശ്രമം നടത്തിയ സാത്താനും, അന്ധകാരസൈന്യവും ലജ്ജിച്ചും, ഭ്രമിച്ചും അപമാനിതരാകണം.
• നന്നായി നന്നായി (അവന് ഇങ്ങനെ തന്നെ വരണം )എന്നു പറഞ്ഞു രസിക്കാൻ ശ്രമിക്കുന്നവർ നാണിച്ചു സ്തംഭിതരാകണം
• വിടുവിപ്പാൻ വേഗം വരണമേ, ഈ വാചകം തുടക്കത്തിൽ പറഞ്ഞുവെങ്കിലും അവസാനഭാഗത്തു ചേർത്തുവെക്കുമ്പോഴാണ് ഒരു പരിപൂർണ്ണത അനുഭവമാകുന്നത്.
ദൈവം തന്റെ പുത്രനെ ഉയർത്തെഴുന്നേൽപ്പിച്ചതിലൂടെ തന്റെ ജനനത്തിന്റെ വിളംബരത്തേക്കാൾ വേഗത്തിൽ മരണത്തെ മരണം കൊണ്ടു ജയിച്ചവനെന്ന ജയഭേരി പ്രപഞ്ചം ഏറ്റെടുത്തു.
അതെ, ദൈവത്തെ അന്വേഷിക്കുന്നവരും, ദൈവത്തിന്റെ രക്ഷകരമായ പദ്ധതിയിലും, പ്രവർത്തികളിലും കാംക്ഷിക്കുന്നവരാണ് സന്തോഷിച്ചുല്ലസിക്കേണ്ടത്. അവിടെയാണ് ദൈവനാമം മഹത്വപ്പെടുന്നത്. കർത്താവിന്റെ പുനരുത്ഥാനം അർത്ഥപൂർണ്ണമാകുകയാണിവിടെ.
എന്റെ ദൈവമേ,താമസിക്കരുതേ. എന്ന പ്രാർത്ഥനയോടെ അവസാനിപ്പിക്കുന്ന സങ്കീർത്തനം നമ്മെ പഠിപ്പിക്കുന്നത് : ആരെല്ലാം മറന്നാലും,വെറുത്താലും,ഉപേക്ഷിച്ചാലും ദൈവത്തിലുള്ള ആശ്രയവും, വിശ്വാസവും കൈവെടിയാതെ അതിൽ ഉറപ്പുപ്രാപിക്കയാണ് വേണ്ടത്.
വിശ്വാസത്തിന്റെ നായകനായ യേശുക്രിസ്തു നമുക്ക് മാതൃകയാണ്.അവൻ ജയശാലിയാണ്. അപ്പോൾ നാമും ജയാളികളായി തീരും.
പ്രിയമുള്ളവരേ,നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.(1യോഹന്നാൻ 3:2)
എങ്കിലും ” ദൈവമേ നിന്നോട് സദൃശൻ ആരുമില്ല “.

Comments are closed.