സംഭവം ക്രൂരവും ഭയാനകവും മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് അമേരിക്ക. മാസങ്ങളായി നടക്കുന്ന മണിപ്പൂര്‍ കലാപത്തിന്‍റെ തീവ്രത വെളിപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ. രണ്ട് യുവതികള്‍ കൂട്ടബലാത്സംഗത്തിനരയാവുകയും നഗ്നരായി നടത്തപ്പെടുകയും ചെയ്ത ദൃശ്യങ്ങള്‍ ലോകത്തെ മുഴുവന്‍ നടുക്കത്തിലാക്കിയിരിന്നു. ഇപ്പോഴിതാ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് അമേരിക്ക. വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.
