കാൻബറ : ഓസ്ട്രേലിയൻ പാർലമെന്റിലെ ഉപരി സഭയായ സെനറ്റിൽ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീൻസ് പാർട്ടി. 120 വർഷത്തിലേറെയായി അനുവർത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റർ മെഹ്റിൻ ഫാറൂഖിയാണ്.
ന്യൂ സൗത്ത് വെയ്ൽസിൽനിന്നുള്ള ഗ്രീൻപാർട്ടി എംപിയായ മെഹ്റിൻ പാകിസ്ഥാൻ വംശജയാണ്. മതവും സർക്കാരും രണ്ടായി നിലനിൽക്കുന്ന ഒരു മതേതര പാർലമെന്റിലാണ് താൻ വിശ്വസിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
