Ultimate magazine theme for WordPress.

ഗോൾഡൻ ഫ്ലീറ്റ് വരുന്നു; കടൽ കീഴടക്കാൻ ട്രംപിന്റെ വമ്പൻ പദ്ധതി

ഫ്ലോറിഡ: അമേരിക്കൻ നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണ പദ്ധതിയായ ഗോൾഡൻ ഫ്ലീറ്റ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുടെയും മറ്റ് ശത്രുരാജ്യങ്ങളുടെയും നാവിക വെല്ലുവിളികൾ നേരിടാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി അമേരിക്കയുടെ ആഗോള സൈനികാധിപത്യം ഉറപ്പിക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ലോകത്തെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളായിരിക്കും ഈ പദ്ധതിയിലൂടെ നിർമ്മിക്കുകയെന്ന് ട്രംപ് അവകാശപ്പെട്ടു. ഗോൾഡൻ ഫ്ലീറ്റിലെ ആദ്യത്തെ യുദ്ധക്കപ്പലിന് യുഎസ്എസ് ഡിഫയന്റ് എന്നായിരിക്കും പേര് നൽകുക. അത്യാധുനിക ലേസർ ആയുധങ്ങൾ, ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈലുകൾ എന്നിവ ഈ കപ്പലുകളിൽ സജ്ജീകരിക്കും.

Sharjah city AG

Comments are closed.