Ultimate magazine theme for WordPress.

ദൈവഭക്തിയിൽ വളരുന്ന തലമുറക്ക് ഭീതിയിൽ നിന്നും മുക്തി നേടാം: പാസ്റ്റർ വി. പി. ജോസ്

കുമ്പനാട്: ദൈവഭക്തിയിലും പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണത്തിലും വളരുന്ന തലമുറക്ക് സകല ഭീതികളിൽ നിന്നും മുക്തി നേടാൻ കഴിയുമെന്ന് ഐപിസി എൻഎ സതേൺ റീജൻ മുൻ പ്രസിഡൻ്റ് പാസ്റ്റർ വി.പി.ജോസ്. ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല സമ്മേളനവും പരീക്ഷ ഒരുക്ക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് റിട്ട. സീനിയർ ലക്ചറർ ടൈറ്റസ് കെ.ഏബ്രഹാം സെമിനാറിൽ ക്ലാസ് നയിച്ചു. എൻആർഐ കമ്മീഷൻ അംഗം പീറ്റർ മാത്യു വല്ല്യത്ത്, സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം പി.ജോൺ, പാസ്റ്റർ ജോസ് വർഗീസ്, ജിജി മാമൂട്ടിൽ, വി.സി.ബാബു, സന്തോഷ് ഡേവിഡ്, കെ.ജെ.ജോർജ്കുട്ടി, റോയി ആൻ്റണി, ടി.ലാലു, സ്റ്റീവ് ടോണി, ഏഞ്ചൽ മേരി ബ്ലസൻ, ഡോ. ദീപ എം. നെബു, ടി. എ. സന്തോഷ്, അനിൽ ടി. കുഞ്ഞുമോൻ, സുനിൽ പൂപ്പള്ളി എന്നിവർ പ്രസംഗിച്ചു.

പാസ്റ്റർ തോമസ് മാത്യു ചാരുവേലി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. താലന്ത് പരിശോധനയിൽ വിജയിച്ച വ്യക്തിഗത പ്രോഗ്രാമുകളുടെ പുനരവതരണവും നടത്തി.

Sharjah city AG