തിരുവനന്തപുരം : വടക്കൻ ഇസ്രായേലിൽ ഹിസ്ബുള്ള ഷെൽ ആക്രമണത്തിൽ മരിച്ച കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലിന്റെ സംസ്കാരം നടന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രിയോടെ കൊല്ലത്ത് എത്തിച്ചു. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഉച്ചയോടെ വാടിയിലെ വീട്ടിൽ എത്തിക്കുകയും മൂന്നു മണിക്ക് വാടിയിൽ പള്ളിയിൽ സംസ്കാരം നടക്കുകയും ചെയ്തു .
