Ultimate magazine theme for WordPress.

മാലിദ്വീപിൽ സൈനിക സംഘത്തിന് പകരം സാങ്കേതിക വിദഗ്ധര്‍

 

മാലെ: മാലദ്വീപിലെ ആദ്യ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ സംഘത്തിന് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു ഇന്ത്യന്‍ സൈനികരെ മാലെയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. എഎല്‍എച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ സംഘത്തെയാണ് മാറ്റിയത്. മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ച് പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്ന് അടുത്തിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയും മാലദ്വീപും തമ്മില്‍ മൂന്ന് ഉന്നതതല യോഗങ്ങളാണ് ഇതുവരെ നടന്നത്. വ്യോമസേനയുടെ അടിയന്തര സഹായങ്ങള്‍ മാലദ്വീപിന് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രായോഗിക പരിഹാരങ്ങള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്യുകയും ധാരണയിലെത്തുകയും ചെയ്തു.

Sharjah city AG