Ultimate magazine theme for WordPress.

മൊസാംബിക്കിൽ നിന്നും ക്രൈസ്തവരുടെ പലായനം

 

മാപുടോ: രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും മൊസാംബിക്ക് ബിഷപ്പ്. വടക്കൻ മൊസാംബിക്കില്‍ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസാണ് രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളി സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് വിവരിച്ചത്. അടുത്തിടെ കുറഞ്ഞത് 12 കമ്മ്യൂണിറ്റികളെങ്കിലും തീവ്രവാദികൾ റെയ്ഡ് ചെയ്തായി റിപ്പോർട്ടുകളുണ്ടെന്നും താരതമ്യേനെ സുരക്ഷ വാഗ്ദാനം ചെയ്യുന്ന വലിയ നഗരങ്ങളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളിലെ എല്ലാ ക്രിസ്ത്യൻ ചാപ്പലുകളും നശിപ്പിക്കപ്പെട്ടു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്.

Sharjah city AG