Ultimate magazine theme for WordPress.

നിയമലംഘനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കും മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്ക് പോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം . കേരളത്തിൽ അപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനകളും നടപടികളും ശക്തമാക്കിയത് . ഹെൽമെറ്റ് ധരിക്കാതിരിക്കുക, ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, ചുവന്ന സിഗ്നലിൽ വാഹനമോടിക്കുക, അമിത വേഗതയിൽ വാഹനമോടിക്കുക, ഉദ്യോഗസ്ഥർ പരിശോധിക്കാനൊരുങ്ങുമ്പോൾ വാഹനം നിർത്താതിരിക്കുക, മദ്യലഹരിയിൽ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇനി താൽക്കാലികമായി ലൈസൻസ് മരവിപ്പിക്കും.

Sharjah city AG