Ultimate magazine theme for WordPress.

കൊറോണ വന്നു യുവാവ് മരിച്ചു; മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് ശവസംസ്കാരം നടത്തിയത് പിവൈസി

കോട്ടയം :കൊറോണ വന്നുമരിച്ച യുവാവിനെ ഏറ്റെടുക്കാൻ ബന്ധുക്കൾക്ക് സാഹചര്യമില്ലാതെ വന്നപ്പോൾ മെഡിക്കൽ കോളെജിൽ നിന്നും മൃതദേഹം ഏറ്റെടുത്തു സംസ്കാരം നടത്തി മാതൃകയായി പെന്തകോസ്തൽ യൂത്ത് കൗൺസിൽ.

പിവൈസി നാഷണൽ കമ്മിറ്റിയുടെയും കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പിപിഇ കിറ്റ് അണിഞ്ഞു പൂർണ കോവിഡ് മനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്കാരം.പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാടിന്റെ നേതൃത്വത്തിൽ നടന്ന ശുശ്രൂഷയിൽ പിവൈസി അംഗങ്ങളായ പാസ്റ്റർ പി. ജി വർഗീസ്, അജി ജെയ്‌സൺ, വർഗീസ് കോട്ടയം, ഫെബിൻ, പാസ്റ്റർ ബിജേഷ് തോമസ് എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്തിൻ്റെ പതിനാലു ജില്ലകളിലും സജീവമാണ് പെന്തക്കോസ്തു യൂത്ത് കൗൺസിലിൻ്റെ മറുകര സന്നദ്ധസേന. കോവിഡിനെ തുടർന്ന് ജനം ഏറെ ദുരിതത്തിലായപ്പോഴാണ് പിവൈസി സന്നദ്ധ സേനക്ക് രൂപം കൊടുത്തത്.

Sharjah city AG