ലണ്ടൻ: സൗത്ത് ലണ്ടനിലെ സെന്റ് പയസ് ടെൻത് പള്ളിക്ക് മുന്നിൽ പ്രവർത്തിക്കുന്ന പിസ്സ വാനിന് ലൈസൻസ് പുതുക്കി നൽകി. ആരാധനാലയത്തിന് മുന്നിലെ കച്ചവടം അനാദരവാണെന്നും വിശ്വാസികൾക്ക് തടസ്സമുണ്ടാക്കുന്നുവെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയെങ്കിലും ഉടമയുടെ ഉപജീവനമാർഗ്ഗം കണക്കിലെടുത്ത് കൗൺസിൽ അനുമതി നൽകുകയായിരുന്നു.
പള്ളിയിലെ വിശേഷ പരിപാടികൾക്ക് തടസ്സമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് വാനിന് തുടരാൻ അനുവാദം ലഭിച്ചത്. പിസ്സ വാൻ ഉടമ അലസാന്ദ്ര റേ തന്റെ നാല് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമാണിതെന്ന് സമിതിയെ അറിയിച്ചു. വിവാഹം, ശവസംസ്‌കാരം തുടങ്ങിയ പള്ളിയിലെ വിശേഷ അവസരങ്ങളെ താൻ പൂർണ്ണമായും ബഹുമാനിക്കുന്നുണ്ടെന്നും മറ്റാർക്കും തടസ്സമില്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.

Comments are closed.