Ultimate magazine theme for WordPress.

ദി ചർച്ച് ഓഫ് ഗോഡ് റായിപുർ 74-മത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

റായിപുർ : ദി ചർച്ച് ഓഫ് ഗോഡ് റായിപുരിന്റെ 74–ആമത് വാർഷിക കൺവെൻഷൻ 2025 സെപ്റ്റംബർ 30 (ചൊവ്വ) മുതൽ ഒക്ടോബർ 5 (ഞായർ ) വരെ റായ്പുരിലെ സഭാ ആസ്ഥാനത്തു വെച്ചു നടക്കും.

30.09.2025 വൈകുന്നേരം 6.30 ന് സഭാ പ്രസിഡന്റ്‌ പാസ്റ്റർ തോമസ് മാമൻ പ്രാർത്ഥിച്ചു കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ദിവസവും രാവിലെ 5 മണിക്ക് പരിശുദ്ധ അത്മാഭിഷേകത്തിനുള്ള  പ്രാർത്ഥന രാവിലെ, 9.00 മണിക്കും ഉച്ചക്ക് 2 മണിക്കും വൈകുന്നേരം 6.30 മുതൽ പൊതുയോഗങ്ങളും നടക്കും.

 

പാസ്റ്റർമാരായ രാജ്‌കുമാർ ജെയിംസ്, ജോൺ ജോർജ്‌ എന്നിവർ വചന പ്രഘോഷണം നടത്തും.

റെവ. സണ്ണി വിശ്വാസ്, സുഫിൻ പോൾ എന്നിവർ ആരാധനക്ക് നേതൃത്വം വഹിക്കും.

03.10.2025 (വെള്ളി ) രാവിലെ 9.00 മണിക്ക് സഭയുടെ പുത്രികാ സംഘടനയായ ഹെബ്‌റോൻ ബൈബിൾ കോളേജിന്റെ ബിരുദ ദാനച്ചടങ്ങും 04.10.2025 ന് സൺഡേ സ്കൂൾ, യുവജന സംഘടനകളുടെ വിവിധ കലാ പരിപാടികളും നടക്കും. പാസ്റ്റർ തോമസ് മാമൻ യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.

 

വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

Sharjah city AG

Comments are closed.