Ultimate magazine theme for WordPress.

സത്യത്തിന് വേണ്ടി ദൈവസഭയും വിശ്വാസ സമൂഹവും നിലനിൽക്കണം : പാസ്റ്റർ ഇട്ടി എബ്രഹാം

കാരിയംപ്ലാവ്: സത്യത്തിനും ഉപദേശത്തിനും വേണ്ടി വിശ്വാസ സമൂഹം നിലനിൽക്കണമെന്നും ദുരുപദേശ നിലപാടുകളെ എതിർക്കാൻ നാം തയാറാകണമെന്നും പാസ്റ്റർ ഇട്ടി എബ്രഹാം പ്രസ്താവിച്ചു. കരിയംപ്ലാവ് കൺവൻഷന്റെ രണ്ടാം ദിനം പ്രസംഗിക്കുവായിരുന്നു അദ്ദേഹം.

കരിയംപ്ലാവ് കൺവൻഷൻ ഗായകസംഘം ആലപിക്കുന്ന ഗാനങ്ങൾ തലമുറ തലമുറയായി ക്രൈസ്തവഉപദേശ നിലപാടുകളെയും ദൈവവചന അടിസ്ഥാനത്തെയും പ്രകീർത്തിക്കുന്നതിനാൽ അഭിമാനിക്കുകയും ഗായകസംഘത്തെ അഭിനന്ദിക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു.
രണ്ടാം ദിനം പാസ്റ്റർ എം എം മത്തായി അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് അമ്പുകയം പാസ്റ്റർ ഇട്ടി എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. സെലിസ്റ്റ്യൽ റിധം ബാൻഡ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.