ഫിലിപ്പീൻസ് : ബുലാകാൻ പ്രവിശ്യയിലെ മലോലോസ് രൂപതയിലെ സെൻ്റ് പീറ്റർ അപ്പോസ്തല ഇടവക ദേവാലയത്തിൽ ആഷ് ബുധൻ കുർബാനയ്ക്കിടെ കത്തോലിക്കാ പള്ളിയുടെ രണ്ടാം നില തകർന്നു വീഴുകയായിരുന്നു .സംഭവത്തിൽ മുത്തശ്ശിയും ചർച്ച് ക്വയർ അംഗവുമായ ലുനെറ്റ മൊറേൽസ് ആശുപത്രിയിൽ വച്ച് മരിച്ചു.സംഭവം നടക്കുമ്പോൾ 400-ഓളം പേർ പള്ളിയിൽ ഉണ്ടായിരുന്നു. പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച്, മെസാനൈൻ തറയുടെ ഭാഗം തകർന്ന് ഡസൻ കണക്കിന് വിശ്വാസികൾക്ക് പരിക്കേറ്റു. ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്.തലസ്ഥാനമായ മനിലയുടെ വടക്കുകിഴക്കായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. തകർന്ന തറയിൽ ചിതൽബാധയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്,നഗരത്തിൻ്റെ മേയറുടെ ഉത്തരവനുസരിച്ച് കെട്ടിടം സുരക്ഷാ വിലയിരുത്തലുകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാകുന്നതിന്റെ ഭാഗമായി എല്ലാ സേവനങ്ങളും റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്
