Ultimate magazine theme for WordPress.

കടുത്ത പീഡനങ്ങളിലും വിശ്വാസത്തിൽ ശക്തമായി നിലകൊണ്ട് ഛത്തീസ്ഗഡിലെ ക്രൈസ്തവ സമൂഹം

 

ഛത്തീസ്ഗഡിൽ 30 ക്രൈസ്തവർ ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിവർത്തിത ക്രിസ്ത്യാനികളെ അവരുടെ പഴയ വിശ്വാസത്തിലേക്ക് ‘വീണ്ടും പരിവർത്തനം’ ചെയ്യാനുള്ള ശ്രമത്തിന്റെ ഫലമായാണ് ആക്രമണമെന്ന് പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. മുപ്പതോളം വിശ്വാസികളെ ഗ്രാമകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി തങ്ങളുടെ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. അവർ വിസമ്മതിച്ചപ്പോൾ, ആൾകൂട്ടം അവരെ ആക്രമിക്കുകയും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിനെ വിളിച്ചെങ്കിലും ജനക്കൂട്ടം അത് കടത്തിവിടാൻ ആദ്യം തയ്യാറായില്ല. പിന്നീട് അഞ്ചുപേരെ ആശുപത്രിയിൽ എത്തിച്ചു . ക്രിസ്ത്യാനികൾ നിരന്തരമായ പീഡനങ്ങൾ നേരിടുന്നു. യേശുവിനോട് പ്രാർത്ഥിക്കുന്നത് നിർത്താൻ വിശ്വാസികളെ അവരുടെ അയൽക്കാർ ഭീഷണിപ്പെടുത്തി. എന്നിരുന്നാലും ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിൽ ശക്തമായി നിലകൊണ്ടു, എതിർപ്പിന്റെ മുഖത്ത് ക്രിസ്തുവിനെ നിഷേധിക്കാൻ വിസമ്മതിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വളരെയധികം വർധിച്ചതായി ക്രൈസ്തവ നേതാക്കൾ പറയുന്നു.

 

Sharjah city AG