ടെൽ അവീവ്: ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചു. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെയും തീർത്ഥാടകരെയുമായും നാട്ടിലെത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. പോരാട്ടം രൂക്ഷമായതോടെ, രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ ദിവസവും നൂറുകണക്കിന് അഭ്യർത്ഥനകളാണ് ലഭിക്കുന്നത്.ഒഴിപ്പിക്കൽ വേണ്ടിവന്നാൽ സജ്ജമായിരിക്കാൻ വ്യോമ – നാവിക സേനകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതാണ്ട് 18,000 ഇന്ത്യക്കാർ ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്ന് ഇന്ത്യൻ അധികൃതർ സൂചിപ്പിച്ചു.
