യെരേവൻ: ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാന ബോധ്യങ്ങളെ ചോദ്യം ചെയ്യുന്നതായി വിലയിരുത്തപ്പെടുന്ന ദി കാർപെന്റേഴ്സ് സൺ എന്ന പുതിയ ചലച്ചിത്രം വിവാദത്തിലേക്ക്. സംവിധായകനും എഴുത്തുകാരനുമായ ലോഫ്റ്റി നഥാൻ ഒരുക്കിയ ഈ ചിത്രം ബൈബിളിൽ രേഖപ്പെടുത്താത്ത യേശുവിൻ്റെ കൗമാര കാലഘട്ടം പര്യവേക്ഷണം ചെയ്യുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ ആണ്.
ചിത്രത്തിൽ നിക്കോളാസ് കേജ് ജോസഫായും എഫ് കെ എ ട്വിഗ്സ് മേരിയായും, നോഹ ജ്യൂപ് കൗമാരക്കാരനായ യേശുവായും എത്തുന്നു. സഭ നൂറ്റാണ്ടുകൾക്ക് മുമ്പ് നിരാകരിച്ച അപ്പോക്രിഫൽ ഗ്രന്ഥമായ ഇൻഫെൻസി ഗോസ്പൽ ഓഫ് തോമസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിലെ പല രംഗങ്ങളും ഒരുക്കിയിരിക്കുന്നത്. യേശു പാപരഹിതനാണെന്നുള്ള ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമായി കൗമാരക്കാരനായ യേശു ഒരു കുട്ടിയെ കൊല്ലുന്നതായും ഇരുട്ടിലേക്ക് ആകർഷിക്കപ്പെടുന്നതായും ദി സ്ട്രേഞ്ചർ എന്ന രൂപത്തിലെത്തിയ സാത്താൻ്റെ പ്രലോഭനങ്ങൾക്ക് അടിപ്പെടുന്നതായും ചിത്രീകരിക്കുന്നത് വിശ്വാസികൾക്ക് ദൈവദൂഷണപരമായി തോന്നാനിടയുണ്ടെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.

Comments are closed.