ചെങ്ങന്നൂർ: ഡോ. ഏബ്രഹാം വെൺമണി എഴുതിയ യേശുവിൻ്റെ ജീവചരിത്രം എന്ന പുതിയ പുസ്തകത്തിൻ്റെ പ്രകാശനം ബ്രദർ ജേക്കബ് ജോൺ ഐ.പി.സി. വെൺമണി ഹെബ്രോൻ സഭാ ശുശ്രുഷകൻ പാസ്റ്റർ ജേക്കബ് വർഗീസിന് നൽകി നിർവ്വഹിച്ചു. യേശുവിൻ്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ചരിത്രം പഠനാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നു.
സുവിശേഷങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന യേശുവിൻ്റെ പ്രവൃത്തികളെയും ഉപദേശങ്ങളെയും അടക്കോടും ചിട്ടയോടും നല്ല വ്യാഖ്യാനത്തോടും വിശദീകരിച്ചിരിക്കുന്നു. പഠനത്തിനും പ്രസംഗങ്ങൾക്കും അനുയോജ്യം. പ്രസാധകർ : തേജസ് മിനിസ്ട്രീസ് 9447908196

Comments are closed.