ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം
ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദ സംഘടനാ ജെയ്ഷ് അല്‍ ഹിന്ദ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയ്ക്കു മുന്പിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സംഘടന ഇക്കാര്യം അറിയിച്ചത്.
എംബസിക്ക് മുന്നില്‍ സ്ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ എജന്‍സികള്‍ ഊര്‍ജിതമാക്കി. പ്രതികളുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടും. അംബാസിഡര്‍ക്ക് സ്ഫോടനം നടത്തിയവര്‍ എഴുതിയ കത്തും എംബസിക്ക് പുറത്ത് നിന്ന് ശാസ്ത്രീയ പരിശോധന സംഘം കണ്ടെടുത്തു. ഇന്ത്യയെ അന്വേഷണത്തില്‍ സഹായിക്കാന്‍ മോസാദിന്റെ പ്രതിനിധികള്‍ ഉടന്‍ രാജ്യത്ത് എത്തുമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് പേരാണ് സ്ഫോടനത്തിന് പിന്നില്‍ എന്ന് വ്യക്തമാകുന്ന സി.സി ടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇറാന് വിഷയത്തിലെ ഇസ്രായല്‍ നിലപാടിനോടുള്ള എതിര്‍പ്പാണ് സ്ഫോടനത്തിന് കാരണമെന്ന് കത്തില്‍ പറയുന്നു. അക്രമികള്‍ എത്തിയത് കാറിലാണ്. കാര്‍ ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാ ചിത്രം തയാറാക്കാന്‍ പൊലിസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
