മല്ലപ്പള്ളി : നെയ്തേലിപ്പടി ചർച്ച ഓഫ് ഗോഡും ഗ്രേസ് ടി.വിയും ചേർന്നൊരുക്കുന്ന നെയ്തേലിപ്പടി ക്രൂസേഡിന് തുടക്കമായി.
പാസ്റ്റർ ജോൺസൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മല്ലപ്പള്ളി ഡിസ്ടിക്റ്റ് പാസ്റ്റർ ബാബു ബി. മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. റവ.ഡോ.ഷിബു കെ.മാത്യു മുഖ്യസന്ദേശം നൽകി.
പാസ്റ്റർ ജോൺസൻ മാത്യു ആശംസ അറിയിച്ചു. പത്തനംതിട്ട റൈറ്റ്‌വേ മ്യൂസിക് ഗാനശുശ്രൂഷ നിർവഹിച്ചു.
