പാസ്റ്ററുൾപ്പടെ പത്തു ക്രൈസ്തവരെ അക്രമികൾ കൊലപ്പെടുത്തി
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ പാപുവയിൽ നിന്ന് അടുത്ത ഗ്രാമത്തിലെ ചർച്ച് മീറ്റിംഗിന് സാധനങ്ങൾ കൊണ്ടുപോകുകയായിരുന്ന ട്രക്കിന് നേരെ തോക്കുധാരികൾ വെടിയുതിർത്തു. ആക്രമണത്തിന്റെ നേതാവ് എജിയാനസ് കൊഗോയയും സംഘവും പാസ്റ്റർ എലിയസർ ബാനറുൾപ്പടെ പത്തു വിശ്വാസികളെയും കൊലപ്പെടുത്തി. ഈ ദുരന്തത്തോടുള്ള പ്രതികരണമായി, ഇന്തോനേഷ്യയിലെ കമ്മ്യൂണിയൻ ഓഫ് ചർച്ചസിലെ ജസ്റ്റിസ് ആൻഡ് പീസ് ഡെസ്‌കിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി റെവറന്റ് ഹെൻറെക് ലോക്‌ര, \”സിവിലിയൻമാരുടെ കൊലപാതകങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഒരു സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിക്കാൻ\” സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്തോനേഷ്യയുടെ കിഴക്കേ അറ്റത്തുള്ള പപ്പുവ പ്രവിശ്യ പ്രധാനമായും ക്രിസ്ത്യാനികളാണെങ്കിലും, ആക്രമണങ്ങൾ വ്യാപകമാണ്. വിഘടനവാദികൾ സുരക്ഷാ സേനയ്‌ക്കെതിരെ യുദ്ധം ചെയ്തു, ഇത് വലിയ സംഘർഷത്തിനും സാധാരണക്കാരെ കുടിയൊഴിപ്പിക്കാനും കാരണമായി.
