Ultimate magazine theme for WordPress.

ആഭ്യന്തര കലാപം: ബംഗ്ലാദേശിലെ ഭരണം സൈന്യം ഏറ്റെടുത്തു

ധാക്ക : രാജ്യത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും കരസേനാ മേധാവി വഖാർ ഉസ് സമാൻ. ”രാജ്യം ഒരുപാട് കഷ്ടപ്പെട്ടു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർന്നു. നിരവധി പേർ കൊല്ലപ്പെട്ടു. അക്രമം അവസാനിപ്പിക്കേണ്ട സമയമാണിത്”- കരസേനാ മേധാവി വഖാർ ഉസ് സമാൻ പറഞ്ഞു.

വിദ്യാര്‍ഥികള്‍ ശാന്തരാകുകയും പുതിയ സര്‍ക്കാരിനോട് സഹകരിക്കുകയും വേണം. ആഴ്ചകളോളം നീണ്ട പ്രക്ഷോഭത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.