Ultimate magazine theme for WordPress.

ഏ.ജി മലയാളം ഡിസ്ട്രിക്ടിന്റെ ഭരണം സൗത്തിന്ത്യാ അസംബ്‌ളീസ് ഓഫ് ഗോഡിന്റെ ജനറല്‍ കൗണ്‍സില്‍ ഏറ്റെടുത്തു.

പാസ്റ്റര്‍ പി.എസ് ഫിലിപ്പിന്റെ മരണത്തോടു കൂടിയാണ് അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കോറം തികയാതെയായത്. അസി. സൂപ്രണ്ട് ഡോ. ഐസക് വി.മാത്യു നേരത്തെ രാജി വച്ചിരുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്നും ഒരു മെംമ്പറെ നേരത്ത പുറത്താക്കുകയും ചെയ്തിരുന്നു.
അഞ്ച് അംഗ കമ്മറ്റി രണ്ടംഗങ്ങള്‍ മാത്രമായി ചുരുങ്ങി. അതോടെ നിയമപരമായി കമ്മറ്റിയുടെ അധികാരവും ഭരണവും എല്ലാം നഷ്ടമായി. സിസ്ട്രിക്ടുകളുടെ മേല്‍ ഘടകം എസ്.ഐ ഏ ജി ആയതു കൊണ്ട് ഭരണം സ്വാഭാവികമായി അവരുടെ കൈകളിലെത്തി. എന്നാല്‍ പി.എസ് ഫിലിപ്പിന്റെ മരണം സംഭവിച്ചതോടെ സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ റ്റി.വി. പൗലൂസ് ഭരണം ഏറ്റെടുക്കണമെന്ന് എസ്.ഐ. ഏ.ജി യോട് ആവശ്യപ്പെട്ടിരുന്നു. എസ്.ഐ. ഏ ജി യിലെ മലയാളം ഡി. പ്രതിനിധിയും ജനറല്‍ സെക്രട്ടറിയുമായ ഡോ. കെ.ജെ മാത്യുവിനെ ഭരണം ഏല്‍പിച്ചതായും കേള്‍ക്കുന്നു. ഭരണസ്തംഭനം ഒഴിവാകാനായി ജനറല്‍ സൂപ്രണ്ട് ഡോ. വി.റ്റി ഏബ്രഹാം അവസരോചിതമായി ഇടപെടുകയുണ്ടായി.

Leave A Reply

Your email address will not be published.