Ultimate magazine theme for WordPress.

വ്യക്തിനിയമങ്ങളെ ഇല്ലാതാക്കല്‍ മതങ്ങളെ ഇല്ലാതാക്കലാണ്; ഫാ. ജോസഫ് കളരിക്കല്‍

കോഴിക്കോട്: വ്യക്തിനിയമങ്ങളെ ഇല്ലാതാക്കുകയെന്നാല്‍ ആ മതങ്ങളെ ഇല്ലാതാക്കുക എന്നത് തന്നെയാണ് അര്‍ത്ഥമാക്കുന്നതെന്ന് താമരശ്ശേരി രൂപത പ്രതിനിധി ഫാ. ജോസഫ് കളരിക്കല്‍. വിവിധ മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാരാണ് ഏക സിവില്‍ കോഡിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്തതയുടെ സമ്പന്നതയിലേക്കുള്ള കടന്നുകയറ്റമായാണ് ക്രൈസ്തവർ ഏക സിവില്‍ കോഡിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ജൂണ്‍ 14ന് ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ ഏക സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസ് നമ്മെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.
വിവിധ മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാരാണ് ഏക സിവില്‍ കോഡിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മതത്തിന്റെയും അടിസ്ഥാന തത്വങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യങ്ങളുടെയും അന്തസത്തയില്‍ നിന്നും ഉരുത്തിരിയുന്നതാണ് ഓരോ മതത്തിന്റെയും വ്യക്തിനിയമം.

വ്യത്യസ്ത മതങ്ങളിലായിരിക്കുമ്പോഴും പരസ്പര ബഹുമാനത്തോടും ഐക്യത്തോടും കൂടിയായിരിക്കുക എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുവര്‍ണ നിയമം. വ്യക്തിനിയമങ്ങളിലെ അപാകതകള്‍ പരിഹരിക്കപ്പെടണം. അതിന് എല്ലാ മതവിഭാഗങ്ങളും സഹകരിക്കേണ്ടതാണ്. വ്യക്തിനിയമങ്ങളെ നശിപ്പിക്കാതെ തന്നെ അതിലെ അപാകതകള്‍ നമുക്ക് പരിഹരിക്കാനാകും,’ ഫാ. ജോസഫ് കളരിക്കല്‍ പറഞ്ഞു.
ഏക സിവില്‍കോഡിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Leave A Reply

Your email address will not be published.