അബൂജ: വടക്കൻ നൈജീരിയയിൽ ഒരാഴ്‌ചയ്ക്കിടെ ഭീകരർ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞതിനിടെ ശക്തമായ പ്രതിഷേധം അറിയിച്ച് നൈജീരിയന്‍ സഭ. കടൂണ ജില്ലയിലെ കുരിഗയിൽ നിന്നാണ് 3 തവണയായി 12 വയസ്സിൽ താഴെയുള്ള മുന്നൂറിലധികം കുട്ടികളെ തട്ടിയെടുത്തത്. ഇത് ഹൃദയഭേദക സംഭവമാണെന്നും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും തടയാൻ അധികാരികൾ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും കടൂണ അതിരൂപതയിലെ പണ്ഡിതനായ ഇമ്മാനുവൽ അയേനി പറഞ്ഞു. സർക്കാർ ജനങ്ങളെ ആവശ്യമുള്ള സമയത്ത് ഉപേക്ഷിക്കുകയാണെന്ന് നൈജീരിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റും ഒവേരിയിലെ ആർച്ച് ബിഷപ്പുമായ ലൂസിയസ് ഇവെജുരു ഉഗോർജി ആരോപിച്ചു.
