Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ അൻപത്തി ആറാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഫെബ്രുവരി 14ന്

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” 56 മത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഫെബ്രുവരി 14 ശനിയാഴ്ച  രാത്രി  7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.  മിഷൻ സംഗമം ആയി സംഘടിപ്പിക്കുന്ന യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ
മിഷൻ അനുഭവങ്ങൾ പങ്കുവെക്കും.

പാസ്റ്റർ. റോജി വർഗീസ് ( പയനിയർ ചർച്ച്, കാസർഗോഡ് ) അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൻറെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം ,
പാസ്റ്റർ ചാക്കോ തോമസ് (ബാംഗ്ലൂർ) മുഖ്യ സന്ദേശവും നൽകുന്നു. കൂടാതെ ക്രൈസ്തവ ഗായകൻ Finny Samuel & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680
Password :amen

Sharjah city AG

Comments are closed.