ടെക്സാസ് : ടെക്സസിലെ ഓസ്റ്റിനിലുള്ള ഒരു ബാറിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “പ്രോപ്പർട്ടി ഓഫ് അള്ളാ”എന്ന് രേഖപ്പെടുത്തിയ വസ്ത്രവും ഇറാൻ പതാകയുടെ ഡിസൈനുള്ള ഷർട്ടും ധരിച്ചാണ് അക്രമി എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സെനഗലിൽ നിന്ന് 2006-ൽ അമേരിക്കയിലെത്തിയ എൻഡിയാഗ ഡിയാഗ്നെ (53) എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിസ്റ്റളും റൈഫിളും ഉപയോഗിച്ച് ആക്രമണം നടത്തിയ ഇയാളെ പോലീസ് വെടിവെച്ചുകൊന്നു. സംഭവത്തെ ഒരു ഭീകരാക്രമണ സാധ്യതയായി കണക്കാക്കി എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.

Comments are closed.