Ultimate magazine theme for WordPress.

ടെക്സാസിലെ എല്ലാ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് നീയമം

ടെക്‌സസ്: അമേരിക്കയിലെ ടെക്സാസിലുള്ള പബ്ലിക് സ്‌കൂളുകളുടെ എല്ലാ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്‌സസ് ഹൗസ് പാസാക്കി.

പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്‌സസിന്റെ സമീപ വര്‍ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്‍മ്മാണം. സെനറ്റര്‍ ഫില്‍ കിംഗ് (ആര്‍വെതര്‍ഫോര്‍ഡ്) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തത്. ബില്ലില്‍ പത്ത് കല്‍പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര്‍ എല്ലാ ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ബില്ലില്‍ നല്‍കിയിരിക്കുന്ന ഭാഷയല്ലാതെ മറ്റൊരു വാചകവും പോസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, സമാനമായ മറ്റ് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

‘200 വര്‍ഷമായി, അമേരിക്കയിലുടനീളമുള്ള പൊതു കെട്ടിടങ്ങളിലും ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.’ കിംഗ് തന്റെ ബില്‍ വിശകലനത്തില്‍ എഴുതി

Sharjah city AG